ജൈവവളങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് എല്ലുപൊടി. ചെടികളുടെ ആരോഗ്യത്തിനും, മികച്ച വിളവിനും എല്ലുപൊടി ചേർത്തേ മതിയാകൂ. ദീർഘകാല വിളകളായ തെങ്ങ്, പൈനാപ്പിൾ, കരിമ്പ് എന്നിവയ്ക്ക് എല്ലുപൊടി ചേർക്കുന്നത് അത്യുത്തമം. ചെടികളുടെ വളർച്ചയിൽ ആദ്യഘട്ടത്തിൽ തന്നെ എല്ലുപൊടി പ്രയോഗിക്കുന്നതാണ് ഉത്തമം.

അമ്ലത്വം ഉള്ള മണ്ണിൽ എല്ലുപൊടിയിൽ ധാരാളമടങ്ങിയ ഫോസ്ഫറസ് രാസ പ്രവർത്തനത്തിൽ ഏർപ്പെട്ട ചെടിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പോഷകാംശങ്ങൾ നൽകുന്നു. എല്ലുപൊടി ചെടിയുടെ ചുവട്ടിൽ നേരിട്ട് ഇട്ട് കൊടുത്താൽ ഏകദേശം നാല് മാസത്തോളം എടുക്കും അത് മണ്ണിൽ അലിഞ്ഞ് അതിൻറെ ഗുണങ്ങൾ ചെടിക്ക് ലഭ്യമാക്കുവാൻ.