
വേപ്പിന്‍ പിണ്ണാക്ക് എന്നത് ഒരു ഉത്തമ ജൈവ വളം ആണ്, Neem Cake ചെടികളെ കീടങ്ങളില്‍ നിന്നും രക്ഷിക്കുകയും അവയുടെ വളര്‍ച്ച ത്വരിതപെടുത്തുകയും ചെയ്യുന്നു. ചെടികള്‍ നടുമ്പോള്‍ അടിവളമായി വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നത് വളരെ നല്ലതാണ്. തെങ്ങ്, വാഴ, പയര്‍ , പാവല്‍ , പടവലം, തുടങ്ങി എന്ത് വിളകളിലും ഇത് ഉപയോഗിക്കാം.
സാധാരണ വളങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്, കൂടാതെ കര്‍ഷക സോസൈറ്റി കളിലും ലഭിക്കും.ചില്ലറ വില ഒരു കിലോയ്ക്ക് ഏകദേശം ഇരുപതു മുതല്‍ ഇരുപത്തി അഞ്ചു രൂപ വരെ ആകും. ചെടികളെ ആക്രമിക്കുന്ന പലതരം കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന്‍ കുരു ആട്ടിയാണ് വേപ്പെണ്ണ എടുക്കുന്നത്. വേപ്പെണ്ണ എമള്‍ഷന്‍ ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ ഫലപ്രദം.